ദേശീയം

100ല്‍ 23 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയേക്കും; പ്രതിദിനം 5ലക്ഷം രോഗികള്‍; മൂന്നാം തരംഗത്തില്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറോടെ ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പുമായി നീതി ആയാഗ്. മൂന്നാം തരംഗത്തില്‍
 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാം. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു. 

മൂന്നാം തരംഗം ഉണ്ടായാല്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതല്‍ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നാണ് നിര്‍ദേശം. 

ഏഴ് ലക്ഷം നോണ്‍ ഐസിയു കിടക്കകള്‍, 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി