ദേശീയം

അഫ്ഗാന്‍ രക്ഷാദൗത്യം തുടരുന്നു ; 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. ദോഹയില്‍ നിന്നാണ്  ഇവരെ രാജ്യത്തെത്തിച്ചത്. 

കാബൂളില്‍ നിന്നും അമേരിക്കന്‍ സൈനിക വിമാനത്തില്‍ ഇന്ത്യക്കാരെ ദോഹയിലെത്തിച്ച് അവിടെ നിന്നും രാജ്യത്തെത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ 392 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അഫ്ഗാനു പുറമെ, ഖത്തര്‍, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രാജ്യത്തെത്തിച്ചത്. 

ഇവരില്‍ ഇന്ത്യാക്കാര്‍ക്ക് പുറമെ, മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നേപ്പാള്‍, ലെബനീസ് പൗരന്മാരെ കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ചിരുന്നു. 500 ഓളം പേര്‍ ഇനിയും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നത്. 

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ ഡല്‍ഹിയിലേക്ക് എത്തിക്കും. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയതായി സഹോദരന്‍ ജോണ്‍ ക്രാസ്ത സൂചിപ്പിച്ചു. 

അതേസമയം അഫ്ഗാനില്‍ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട് ഡല്‍ഹിയിലെത്തിയ ടി സര്‍ക്കാര്‍ എന്നയാള്‍ പറഞ്ഞു. ഏതുസമയവും യാത്ര പുറപ്പെടാന്‍ സജ്ജമായിരിക്കാന്‍ ഇന്ത്യന്‍ എംബസി, ഓഗസ്റ്റ് 14 ന് മുമ്പു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത