ദേശീയം

പ്രധാനമന്ത്രി മരിച്ചെന്ന് വിഡിയോ സന്ദേശം; പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രചരിപ്പിച്ചതില്‍ പൊലീസ് കേസെടുത്തു. ഝാര്‍ഖണ്ഡിലെ ഓര്‍മാഞ്ജി പൊലീസാണ്, ദിലീപ് മേത്ത എന്നയാളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

വിഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന പൊലീസ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ എതിരാളികളാണ് ഇതിനു പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ