ദേശീയം

പട്ടിക്കുട്ടി ബാല്‍ക്കണിയില്‍ കുടുങ്ങി, രക്ഷിക്കാന്‍ ശ്രമം; 12 വയസുകാരി ഒന്‍പതാം നിലയില്‍ നിന്ന് വീണുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബാല്‍ക്കണിയില്‍ കുടുങ്ങിയ പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, 12 വയസുകാരി ഒന്‍പതാം നിലയില്‍ നിന്ന് വീണുമരിച്ചു. പട്ടിക്കുട്ടിക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഉച്ചയോടെയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സനയാണ് മരിച്ചത്. ഫ്‌ലാറ്റിന്റെ ഒന്‍പതാം നിലയില്‍ വീട്ടിനകത്ത് പട്ടിക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി. അതിനിടെ ബാല്‍ക്കണിയിലെ വലയില്‍ പട്ടിക്കുട്ടി കുടുങ്ങി. 

വലയില്‍ നിന്ന് പട്ടിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടി താഴേക്ക് വീഴുകയായിരുന്നു. പട്ടിക്കുട്ടിക്കൊപ്പം ബാല്‍ക്കണിയില്‍ നിന്നാണ് 12കാരി താഴേക്ക് വീണത്. കുട്ടി വീഴുന്ന ശബ്ദം കേട്ട് അമ്മ ഓടിയെത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

കെട്ടിടത്തിന്റെ താഴെ രക്തത്തില്‍ കുളിച്ച് കിടന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈസമയത്ത് കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീഴ്ചയില്‍ പട്ടിക്കുട്ടിയും ചത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം