ദേശീയം

പെഗാസസ്; ബംഗാള്‍ സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കുമോ? സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: പെഗാസസ് ചാര ഫോൺ നിരീക്ഷണത്തിൽ പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിൽ സുപ്രീംകോടതി ഇടപെടുമോയെന്ന് ഇന്നറിയാം. ബം​ഗാൾ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 

കഴിഞ്ഞ ആഴ്ച കേസിൽ കേന്ദ്ര സർക്കാരിനും ബംഗാൾ സർക്കാരിനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരുന്നു. ബംഗാൾ സർക്കാരിൻറെ 
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. 

ഗ്ലോബൽ വല്ലേജ് ഫൗണ്ടേഷനാണ് ബം​ഗാളിന്റെ ജുഡീഷ്യൽ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പെഗാസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾക്കൊപ്പം ഈ കേസും പരിഗണിക്കുമെന്ന് കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി