ദേശീയം

കേരളത്തില്‍ മാത്രം കോവിഡ്‌ കൂടുന്നു, ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും സംസ്ഥാനത്ത്: ആശങ്ക രേഖപ്പെടുത്തി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് മറ്റിടങ്ങളില്‍ കോവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ മാത്രം കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 10000നും ഒരു ലക്ഷത്തിനും ഇടയിലാണ് ചികിത്സയിലുള്ളവര്‍. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 51 ശതമാനവവും കേരളത്തില്‍ നിന്നാണ്. മഹാരാഷ്ട്രയുടെ വിഹിതം 16 ശതമാനമാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 58 ശതമാനവും കേരളത്തില്‍ നിന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുകയാണെന്ന് പറഞ്ഞ ആരോഗ്യസെക്രട്ടറി കേരളത്തിലെ വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഉത്സവങ്ങളും മറ്റും ആഘോഷ പരിപാടികളും വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യസെക്രട്ടറി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു