ദേശീയം

പബ്​ജി കളിക്കാൻ പത്ത് ലക്ഷം രൂപ ചിലവിട്ടു; ശകാരിച്ചതിന് പിന്നാലെ 16കാരൻ വീടുവിട്ടിറങ്ങി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പബ്​ജി കളിക്കാനായി 16കാരൻ അമ്മയുടെ അക്കൗണ്ടിൽ നിന്ന് ചിലവിട്ടത് പത്ത് ലക്ഷം രൂപ. സംഭവമറിഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ  വീടുവിട്ടിറങ്ങിയ കുട്ടിയെ ഒടുവിൽ പൊലീസ് കണ്ടെത്തി തിരികെയെത്തിച്ചു. മുംബൈയിലെ ജോഗേശ്വരിയിലാണ്​ സംഭവം. 

ഗെയിം കളിക്കാൻ ഐഡിയും വെർച്വൽ കറൻസിയും ലഭിക്കാനാണ്​ ഓൺലൈൻ ഇടപാടുകളിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപ ചിലവഴിച്ചത്​. മകനെ കാണാനില്ലെന്ന്​ കുട്ടിയുടെ‌ അച്ഛൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം മുതൽ മകൻ പബ്​ജി ഗെയിമിന്​ അടിമയാണെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പണം ചിലവിട്ടതിന് വഴക്കുപറഞ്ഞതിനാൽ കത്ത് എഴുതിവെച്ചാണ്​ കുട്ടി വീടുവിട്ടിറങ്ങിയത്​. 

അന്ധേരിയിലെ മഹാകാളി ഗുഹ പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൗൺസിലിങ്ങിന്​ ശേഷമാണ്​ മാതാപിതാക്കളോടൊപ്പം വിട്ടത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു