ദേശീയം

കാലാവധി കഴിഞ്ഞ 'ഹെല്‍ത്ത് ഡ്രിങ്ക്' കുടിച്ചു; 11 കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കാലാവധി കഴിഞ്ഞ 'ഹെല്‍ത്ത് ഡ്രിങ്ക്' കുടിച്ച് 11കാരന്‍ മരിച്ചു. ഹെല്‍ത്ത് ഡ്രിങ്കില്‍ കാലാവധി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 

മധുരൈ അളഗനല്ലൂരില്‍ ഞായറാഴ്ചയാണ് സംഭവം. പി ചിന്നാണ്ടിയുടെ 11 വയസുള്ള മകന്‍ ഗുണയാണ് മരിച്ചത്. വീടിന് മുന്നില്‍ കൂട്ടുകാര്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയാണ് കാലാവധി കഴിഞ്ഞ ഹെല്‍ത്ത് ഡ്രിങ്കിന്റെ പൊടി കുട്ടി കഴിച്ചതെന്ന് അച്ഛന്‍ ആരോപിക്കുന്നു. രുചി വ്യത്യാസം തോന്നിയ കൂട്ടുകാര്‍ പൊടി തുപ്പികളഞ്ഞു. ഗുണ മുഴുവനും കഴിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 

ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതിന് പിന്നാലെ ഗുണ ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തലകറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഡ്രിങ്ക് പാക്കറ്റ് കുടുംബം കൈമാറിയതായി പൊലീസ് പറയുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞതാണോ എന്ന് തിട്ടപ്പെടുത്താന്‍ ഇതില്‍ ഇതുസംബന്ധിച്ച് ഒന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് പറയുന്നു.കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ