ദേശീയം

മാളുകളിലും തീയറ്ററുകളിലും പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്‌സിന്‍; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

സ്‌കൂളുകളിലും കോളജുകളിലും സാംസ്‌കാരിക പരിപാടികള്‍ അനുവദിക്കില്ല. വിവാഹത്തില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം അഞ്ഞൂറ് ആയി പരിമിതപ്പെടുത്തി. 

വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കാനും യോഗം തീരുമാനിച്ചു. തല്‍ക്കാലത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ.

രാജ്യത്ത് ആദ്യമായി കോവിഡ് ഒമൈക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവിലാണ്. ഈ സാഹചര്യത്തിലാണ് കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും  നഗരത്തിലെ ഒരു ഡോക്ടര്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡോക്ടര്‍ വിദേശയാത്ര നടത്തുകയോ യാത്ര നടത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി