ദേശീയം

ഭര്‍ത്താവ് ഇഷ്ടത്തിന് അനുസരിച്ച് ബ്ലൗസ് തുന്നിനല്‍കിയില്ല; 35കാരി ആത്മഹത്യ ചെയ്ത നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ബ്ലൗസിന്റെ പേരില്‍ ഹൈദരാബാദില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍. തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഭര്‍ത്താവ് ബ്ലൗസ് തുന്നിനല്‍കാതിരുന്നതാണ്് 35കാരിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദ് ഗോള്‍നാക തിരുമല നഗറിലാണ് സംഭവം. 35 വയസുള്ള വിജയലക്ഷ്മിയെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബ്ലൗസ് തുന്നിയ രീതിയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശ്രീനിവാസുമായി വഴക്ക് ഉണ്ടായതായി പൊലീസ് പറയുന്നു. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണ് ഉള്ളത്.

വീടുവീടാന്തരം സാരികളും ബ്ലൗസ് മെറ്റീരിയലുകളും വില്‍പ്പന നടത്തിയാണ് ശ്രീനിവാസ് ഉപജ്ജീവനം നടത്തിയിരുന്നത്. കൂടാതെ വീട്ടില്‍ തുന്നല്‍ പണിയും ചെയ്തിരുന്നു. കഴിഞ്ഞദിവസം വിജയലക്ഷ്മിക്ക് വേണ്ടി ശ്രീനിവാസ് ബ്ലൗസ് തുന്നി നല്‍കി. എന്നാല്‍ തന്റെ ഇഷ്ടപ്രകാരമുള്ള ഡിസൈനിലല്ല ബ്ലൗസ് തുന്നിയത് എന്ന് പറഞ്ഞ് യുവതി ഭര്‍ത്താവുമായി വഴക്കിട്ടു. 

തന്റെ ഇഷ്ടത്തിന് അനുസരിച്ച് റീസ്റ്റിച്ച് ചെയ്ത് ബ്ലൗസ് നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇത് ശ്രീനിവാസ് നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. 

പകരം ബ്ലൗസിലെ തുന്നല്‍ മുഴുവന്‍ നീക്കം ചെയ്ത ശേഷം തന്റെ ഇഷ്ടപ്രകാരം തുന്നാന്‍ ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് അസ്വസ്ഥയായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കിടപ്പുമുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. നിരന്തരം കുട്ടികള്‍ വിളിച്ചിട്ടും വിജയലക്ഷ്മി വിളി കേട്ടില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് വീട്ടിലെത്തിയ ശ്രീനിവാസ് വാതില്‍ തള്ളി തുറന്ന് അകത്തുപ്രവേശിച്ചെങ്കിലും ഭാര്യ മരിച്ചിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ