ദേശീയം

വരനെ സാക്ഷിയാക്കി മുന്‍ കാമുകന്‍ യുവതിയെ സിന്ദൂരം ചാര്‍ത്തി; ഒടുവില്‍..; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


ഗൊരഖ്പൂര്‍: വിവാഹത്തിനിടെ മുന്‍ കാമുകന്‍ എത്തി ചടങ്ങ് അലങ്കോലമാക്കുന്ന സംഭവങ്ങള്‍ പല തവണ വാര്‍ത്തകളായിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ സംഭവിച്ചത്. വധുവിന്റെ കഴുത്തില്‍ വരന്‍ വരണമാല്യം ചാര്‍ത്തുന്നതിനിടെ മുന്‍കാമുകന്‍ വിവാഹവേദിയില്‍ എത്തി യുവതിയെ സിന്ദൂരം ചാര്‍ത്തിക്കുയായിരുന്നു. ഇതോടെ യുവതിയുടെ വീട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പണം സമ്പാദിക്കുന്നതിനായി യുവാവ് മറ്റൊരുനഗരത്തിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തില്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകകയും ചെയ്തു. നാടകീയ സംഭവങ്ങള്‍ ഒടുവില്‍ വധു മുന്‍കാമുകനെ ഉപേക്ഷിച്ച് വരനെ വിവാഹം ചെയ്തു. 

നവവരനും വധുവും പരസ്പരം മാല ചാര്‍ത്താനായി നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. വേദിയില്‍ ഇരുവരുടെയും ബന്ധുക്കളുമുണ്ട്. ഇരുവരും മാല കൈയിലെടുത്ത് നില്‍ക്കേ, മുഖം മറച്ചുകൊണ്ട് ഒരാള്‍ വേദിയിലേക്ക് കയറുകയും വധുവിന്റെ നെറ്റിയില്‍ സിന്ദൂരം അണിയിക്കുകയുമായിരുന്നു. പെണ്‍കുട്ടി മുഖം മറച്ച് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

ഇതോടെ ബന്ധുക്കള്‍ യുവാവിനെ പിടിച്ചുമാറ്റുകയും കൈകാര്യം ചെയ്യുകയുമായിരുന്നു. പിന്നീട് യുവതിയുടെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസ് എത്തിയ ശേഷമാണ് വിവാചടങ്ങുകള്‍ പൂര്‍ത്തിയായത്. ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം.

59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിച്ചത്. ഇതുവരെ ഇത് ഒരുലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോയ്ക്ക് താഴെയുള്ള ചിലരുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ഭാര്യയെ സംരക്ഷിക്കുന്നതിന് പകരം നിശ്ചലനായി നില്‍ക്കുന്ന യുവാവിനെതിരെയാണ് പലരും രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ഭാര്യയെ സംരക്ഷിക്കേണ്ടത് അവന്റെ കടമയായിരുന്നെന്നും ആ നിമിഷം അയാള്‍ നിശബ്ദനായി നില്‍ക്കുന്നത് കണ്ട് അത്ഭുപ്പെട്ടെന്നുമാണ് ചിലരുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ