ദേശീയം

കര്‍ഷക സമരം: അന്തിമ തീരുമാനം നാളെ, കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം നാളെ. സംയുക്ത കിസാന്‍ മോര്‍ച്ച നാളെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തും. ഇതിന് ശേഷം, അന്തിമ തീരുമാനം സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തില്‍ ധാരണയായി. 

സമരം പിന്‍വലിച്ചാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു. ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കിയതായി കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ തത്വത്തില്‍ അംഗീകരിച്ചു. വൈദ്യുതി ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കുന്നതിന് മുന്‍പ്  ചര്‍ച്ച നടത്തുമെന്നും കത്തില്‍ പറഞ്ഞു. 

അതേസമയം, ലഖിംപൂര്‍ ഖേരി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ കത്തില്‍ പറഞ്ഞിട്ടില്ല. വൈദ്യുതി ബില്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് കത്തില്‍ വ്യക്തതയില്ലെന്നും ആള്‍ ഇന്ത്യ കിസാന്‍ സഭ നേതാവ് കൃഷ്ണപ്രസാദ്‌
മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''