ദേശീയം

സ്‌റ്റേഷന്റെ ചുവരില്‍ മുറുക്കി തുപ്പി, പലവട്ടം പറഞ്ഞിട്ടും കേട്ടില്ല; നാലു പൊലീസുകാര്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

ഷഹ്‌ദോള്‍ (മധ്യപ്രദേശ്): പൊലീസ് സ്റ്റേഷന്റെ ചുവരില്‍ മുറുക്കിത്തുപ്പിയ നാലു പൊലീസുകാരെ ഡ്യൂട്ടിയില്‍നിന്നു നീക്കി. ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി.

സബ് ഇന്‍സ്‌പെക്ടറെക്കൂടാതെ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തതെന്ന് എസ്പി അറിയിച്ചു. ഷഹ്‌ദോള്‍ ജില്ലയിലെ ഗൊഹ്പാരു സ്റ്റേഷനിലാണ് സംഭവം.

എസ്പി മിന്നല്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്‌റ്റേഷന്റെ ചുവരില്‍ തുപ്പല്‍ പാടുകള്‍ കണ്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാലു പേര്‍ക്കെതിരെ നടപടി വന്നത്. ചിലര്‍ സ്റ്റേഷന്‍ വൃത്തികേടാക്കുന്നുണ്ടെന്നും പലവട്ടം പറഞ്ഞിട്ടും അനുസരിക്കുന്നില്ലെന്നും ചുമതലയിലുണ്ടായിരുന്നവര്‍ എസ്പിയെ ധരിപ്പിച്ചു. തുടര്‍ന്നു നാലു പേരെയും ഫീല്‍ഡ് ഡ്യൂട്ടിയില്‍നിന്നു നീക്കം ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍