ദേശീയം

വൈദ്യുതാഘാതമേറ്റ് നിലത്തുവീണു, മനുഷ്യനെ 'വെല്ലുന്ന' തരത്തില്‍ കുരങ്ങന്റെ അടിയന്തര ശ്രൂശ്രൂഷ, ജീവിതത്തിലേക്ക് - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വൈദ്യുതാഘാതമേറ്റവര്‍ക്ക് ഉടന്‍ തന്നെ അടിയന്തര ശ്രൂശ്രൂഷ നല്‍കിയാല്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇപ്പോള്‍ വൈദ്യുതാഘാതമേറ്റ കുരങ്ങനെ മറ്റൊരു കുരങ്ങ് രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ് എസാണ് വീഡിയോ പങ്കുവെച്ചത്. റെയില്‍വേ സ്റ്റേഷനാണ് പശ്ചാത്തലം. ഇവിടെ കുരങ്ങന്മാര്‍ ഓടി നടക്കുന്നത് കാണാം. അതിനിടെയാണ് ഒരു കുരങ്ങന് വൈദ്യുതാഘാതമേറ്റത്.

ഉടന്‍ തന്നെ തൊട്ടരികിലുള്ള മറ്റൊരു കുരങ്ങന്‍ അടിയന്തര ശ്രൂശ്രൂഷ നല്‍കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കഴുത്തില്‍ കടിച്ചുപിടിച്ച് തുടര്‍ച്ചയായി വലിച്ചും വെള്ളത്തില്‍ മുക്കിയും മറ്റും കുരങ്ങനെ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് അമ്പരിപ്പിക്കുന്നത്. 

മനുഷ്യന്റെ പൂര്‍വികരാണ് കുരങ്ങന്മാര്‍ എന്നാണ് പൊതുവേ പറയാറ്. ഇത് ശരിയാണ് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് വീഡിയോ. മനുഷ്യന്മാര്‍ ചെയ്യുന്നതിന് സമാനമായാണ് കുരങ്ങന്‍ അടിയന്തര ശ്രൂശ്രൂഷ നല്‍കുന്നതെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ