ദേശീയം

'സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി'; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്


അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നു. സുരക്ഷാ വേലികള്‍ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില്‍ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്. 

'ഇന്ന് വൈകുന്നേരത്തെ പ്രാര്‍ത്ഥനയുടെ സമയത്ത് ഒരാള്‍ സുരക്ഷാ വേലി ചാടി അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നു. 20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിക്കടന്നത്. അവിടെ കൂടിനിന്നിരുന്ന ആളുകള്‍ അയാളെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്'-അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം