ദേശീയം

ഭർത്താവിന്റെ രോ​ഗം മാറാൻ നരബലി വേണമെന്ന് മന്ത്രവാദി, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി, അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; സഹോദരിയുടെ മകന്റെ ആറു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്നു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കൊല നടത്തിയത്. സംഭവത്തിൽ 48 കാരിയായ ശർമിള ബീ​ഗത്തെ പൊലീസ് അറസ്റ്റിലായത്. തമിഴ്നാട് തഞ്ചാവൂരിലാണു നാടിനെ നടുക്കിയ സംഭവം.

സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശർമിളയ്ക്കൊപ്പം കൂട്ടുനിന്ന ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരും അറസ്റ്റിലായി. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. സംശയം തോന്നിയ അയൽക്കാരാണു പൊലീസിനെ അറിയിച്ചതും വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ ക്രൂരത പുറത്തായതും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍