ദേശീയം

ഐശ്വര്യയെ ഇഡി ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍. 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉന്നയിച്ച ജയ ബച്ചന്‍, സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് രോഷത്തോടെ പറഞ്ഞു. മകന്റെ ഭാര്യയായ ഐശ്വര്യ റായ് ബച്ചനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം തന്നെയാണ് ജയ പാര്‍ലമെന്റില്‍ രൂക്ഷ പ്രതികരണം നടത്തിയത്. 

സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വര്‍ കാലിതയെക്കുറിച്ച് ജയ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തുവന്നു. എന്നാല്‍ സഭാനാഥനില്‍നിന്ന് നീതിയാണ് വേണ്ടതെന്ന് ജയ പറഞ്ഞു. സര്‍ക്കാര്‍ ഇങ്ങനെ അധികകാലം പോകില്ലെന്ന് താന്‍ ശപിക്കുന്നതായും ജയ വ്യക്തമാക്കി.

ഐശ്വര്യ മടങ്ങി

ആറു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഐശ്വര്യ റായ് മടങ്ങി. നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യ റായ് ബച്ചനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടുതവണയും ഐശ്വര്യ റായി ഹാജരാകുന്നതിന് സാവകാശം തേടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍