ദേശീയം

സെക്കന്റ് ഹാന്‍ഡ് ടിവിയുടെ പേരില്‍ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗാര്‍ഹിക പ്രശ്‌നത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന 42കാരന് ജീവപര്യന്തം തടവ്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതി സന്തോഷ് അംബവാലെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ജസ്റ്റിസ് ഈര്‍മ്മിള ജോഷിയാണ് ശിക്ഷ വിധിച്ചത്. ചൂതാട്ടത്തിന് അടിമയായ ഭര്‍ത്താവ് പതിവായി ഭാര്യയോട് പണം ആവശ്യപ്പെട്ടിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

സംഭവദിവസം ദമ്പതികള്‍ ഒരുസെക്കന്റ്ഹാന്‍ഡ് ടിവി വാങ്ങിയിരുന്നു. അതിന്റെ ഭാഗമായി ടിവി വിറ്റയാള്‍ പണം സ്വരൂപിക്കാനായി വീട്ടിലെത്തിയിരുന്നു. എന്നാല്‍ ടിവിക്ക് നല്‍കാന്‍ വെച്ച പണം ഭര്‍ത്താവ് കൊണ്ടുപോയി ചൂത് കളിച്ച് നശിപ്പിച്ചിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

യുവതിയടെ വെളിപ്പെടുത്തലില്‍ പ്രകോപിതനായ പ്രതി അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവി വില്‍പ്പനക്കാരനും അയല്‍വാസികളും ഉള്‍പ്പടെ 11 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍