ദേശീയം

ക്യാമറയില്‍ പകര്‍ത്തുന്നത് പ്രകോപിപ്പിച്ചു; വാഹനത്തിന്റെ വേഗത കൂട്ടി, വിടാതെ പിന്നാലെ പാഞ്ഞ് കാട്ടാന - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കാട്ടില്‍ മൃഗങ്ങളെ ശല്യം ചെയ്യരുത് എന്ന് ആവര്‍ത്തിച്ച് പറയുന്ന കാര്യമാണ്. ചിലര്‍ ഇക്കാര്യം അവഗണിച്ച് അതിസാഹസത്തിന് മുതിരുന്നത് അപകടം ക്ഷണിച്ചുവരുത്താറുണ്ട്. വന്യമൃഗങ്ങള്‍ ആക്രമിച്ചു എന്ന വാര്‍ത്തകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. മനുഷ്യരുടെ ഇടപെടല്‍ കാരണം വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ സുരേന്ദര്‍ മെഹ്‌റ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലായി മാറുന്നത്.

കാട്ടില്‍ വന്യമൃഗങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുന്നത്, പ്രകോപനത്തിന് കാരണമാകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. വാഹനത്തില്‍ കാട്ടാനയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടാന പ്രകോപിതനായത്.

ആക്രമിക്കുക എന്ന ഉദ്ദേശത്തോടെ വാഹനത്തെ ഏറെ ദൂരം വിടാതെ കാട്ടാന പിന്തുടരുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വാഹനം വേഗത്തില്‍ ഓടിച്ചുപോകാന്‍ ശ്രമിക്കുമ്പോഴും കാട്ടാന വേഗത കൂട്ടി പിന്നാലെ വരുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ