ദേശീയം

ഡല്‍ഹിയിലും മുംബൈയിലും കോവിഡ് കേസുകളില്‍ കുതിപ്പ്; 80ശതമാനത്തിലധികം വര്‍ധന, രണ്ടിടത്തായി 3500 രോഗികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നാം തരംഗത്തിന്റെ ആശങ്ക നിലനില്‍ക്കേ, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ  ദിവസത്തെ അപേക്ഷിച്ച് ഇന്ന് കോവിഡ് കേസുകളില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ 496 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒമൈക്രോണ്‍ കേസുകള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന. 

മുംബൈയിലും സമാനമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 1377 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്ന് കേസുകളുടെ എണ്ണം 2510 ആയി ഉയര്‍ന്നു. 82 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ആശങ്ക രേഖപ്പെടുത്തി. കേസുകള്‍ ഇനിയും വര്‍ധിച്ചാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു