ദേശീയം

മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്കോ?, കോവിഡ് കേസുകള്‍ ഇരട്ടിയാകുന്നു, മുംബൈയില്‍ മാത്രം ഇന്ന് 2,000ലധികം; ആശങ്കാജനകമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് 2000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് മന്ത്രി ആദിത്യ താക്കറെ. കഴിഞ്ഞ ആഴ്ച പ്രതിദിനം 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് കേസുകള്‍ ഗണ്യമായി ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും ആദിത്യ താക്കറെ അറിയിച്ചു.

അതിനിടെ, വീണ്ടും മഹാരാഷ്ട്ര ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന നല്‍കി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ . കോവിഡ് കേസുകള്‍ ഉയരുന്നതില്‍ രാജേഷ് തോപ്പെ ആശങ്ക രേഖപ്പെടുത്തി. ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിലൂടെയാണ്  കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ വര്‍ധിച്ചാല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നിലവില്‍ സംസ്ഥാനത്ത് 167 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. അസുഖം മാറിയതിനെ തുടര്‍ന്ന് 19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ പത്തിന് 6543 പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്നത്. ചൊവ്വാഴ്ച 11,492 ആയി ഉയര്‍ന്നു. ബുധനാഴ്ച ചികിത്സയിലുള്ളവരുടെ എണ്ണം 20,000 കടന്നേക്കാം. കേസുകള്‍ കൂടുന്നത് ആശങ്കാജനകമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു