ദേശീയം

ജമ്മുകശ്മീരില്‍ ഭീകരവേട്ട;  ആറ് പേരെ സൈന്യം വധിച്ചു, രണ്ട് ഭീകരര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയത്‌

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ആറ് ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് സുരക്ഷാ സേന അറിയിച്ചു. 

കശ്മീരിലെ അനന്തനാഗിലും കുൽഗാമിലുമായാണ് ഏറ്റുമുട്ടൽ നടന്നത്. ബുധനാഴ്ച രാത്രിയോടെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുൽഗാമിലാണ് സൈന്യവും ഭീകരരും തമ്മിൽ ആദ്യം ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായി സൈന്യം തെരച്ചിൽ നടത്തവെ സൈന്യത്തിന് നേർക്ക് ആക്രമണം നടത്തുകയായിരുന്നു. 

ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഭീകരിൽ നിന്നും നിരവധി ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു.  മേഖലയിൽ തെരച്ചിൽ തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം