ദേശീയം

ഒമൈക്രോണ്‍ മാറി; പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍; രാജസ്ഥാനില്‍ 73കാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഒമൈക്രോണ്‍ ബാധിതനാവുകയും പിന്നീട് രോഗം മാറുകയും ചെയ്തതിന് പിന്നാലെ 73കാരന്‍ മരണത്തിന് കീഴടങ്ങി. രാജസ്ഥാനിലെ ഉദയ്പുര്‍ ആശുപത്രിയിലാണ് ഒമൈക്രോണ്‍ മാറിയ ശേഷം വയോധികന്‍ മരിച്ചത്. 

ഡിസംബര്‍ 21, 25നും നടത്തിയ പരിശോധനകളില്‍ വയോധികന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ മരണം സംഭവിച്ചതെന്ന് ഉദയ്പുര്‍ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ദിനേഷ് ഖരാഡി വ്യക്തമാക്കി. ഒമൈക്രോണ്‍ മാറിയ ശേഷവും 73കാരന്റെ ആരോഗ്യ നില മോശമായിരുന്നു. പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദിനേഷ് ഖരാഡി പറഞ്ഞു.

ഡിസംബര്‍ 15നാണ് വയോധികന് കോവിഡ് സ്ഥിരീകരിച്ചത്. പനി, ചുമ, ജലദോഷം ലക്ഷണങ്ങളുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ജെനോം സീക്വിന്‍സിങിലൂടെ ഒമൈക്രോണും സ്ഥിരീകരിച്ചു. പിന്നാലെ ഡിസംബര്‍ 21നും 25നും നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഞ്ഞപ്പിത്തം: നാലുജില്ലകളില്‍ ജാഗ്രത, കുടിവെള്ള സ്രോതസുകളില്‍ പരിശോധന

വിവാഹമോചനക്കേസില്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റില്‍

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍