ദേശീയം

കര്‍ണാടകയില്‍ 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ 23 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 66 ആയി. അമേരിക്ക, ബ്രിട്ടന്‍. ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.

രോഗബാധിതരില്‍  12 പേര്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരാണ്. നാലുപേര്‍ കുട്ടികളാണ്. ഒരാള്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചയാളാണ് മറ്റുള്ളവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.

്അതേസമയം കേരളത്തില്‍ ഇന്ന് 44 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ കോവിഡ് വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതിവേഗം പടരുന്ന വകഭേദമായതിനാല്‍ അതീവ്ര ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഏഴ് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ.

എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതവും ആലപ്പുഴയിലും ഇടുക്കിയിലും ഒന്ന് വീതവുമാണ് പുതിയ രോഗികള്‍. എറണാകുളത്ത് 4 പേര്‍ യുഎഇയില്‍ നിന്നും, 3 പേര്‍ യുകെയില്‍ നിന്നും, 2 പേര്‍ ഖത്തറില്‍ നിന്നും, ഒരാള്‍ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്നുമെത്തിയതാണ്.

കൊല്ലത്ത് 5 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തൃശൂരില്‍ 3 പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും വന്നു. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും, കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍ നിന്നും, ഇടുക്കിയില്‍ സ്വീഡനില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി. എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂര്‍ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂര്‍ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

ആകെ രോഗികളില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയത് 41 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയത് 52 പേരുമാണ്. ഇതുവരെ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. യുഎഇയില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. യുകെയില്‍ നിന്നുമെത്തിയ 23 പേര്‍ക്കും ഒമൈക്രോണ്‍ ബാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍