ദേശീയം

ഒരു കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യമായി പാചകവാതകം, സിറ്റി ഗ്യാസ് പദ്ധതി നൂറ് ജില്ലകളിലേക്ക് കൂടി; റെയില്‍വേയ്ക്ക് വകയിരുത്തിയത് റെക്കോര്‍ഡ് തുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഉജ്ജ്വല യോചന പ്രകാരം ദൗരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരു കോടി സ്ത്രീകള്‍ക്ക് കൂടി പാചകവാതകം സൗജന്യമായി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം.വീടുകളില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം കൊണ്ട് 100 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് തുകയാണ് നീക്കിവെച്ചത്. 1,10,055 കോടി രൂപ വകയിരുത്തിയത്. ഇതില്‍ 1,07,100 കോടി രൂപയും മൂലധനചെലവിനാണ് നീക്കിവെച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്തും. 
2022 മാര്‍ച്ചോടെ ഭാരത് മാല പദ്ധതിപ്രകാരം 8500 കിലോമീറ്റര്‍ റോഡ് കൂടി നിര്‍മ്മിക്കും. 11000 കിലോമീറ്റര്‍ ദേശീയ ഹൈവേ ഇടനാഴി പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
 

കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് കേന്ദ്രബജറ്റില്‍ 65000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്.. 1100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് തുക നീക്കിവെച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മുംബൈ കന്യാകുമാരി പാതയ്ക്ക് 600 കോടി രൂപ അനുവദിക്കും. മധുര കൊല്ലം ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തിന് കൂടുതല്‍ തുക നീക്കിവെയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന കേരളത്തിന് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.

ഇതിന് പുറമേ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തിയതായും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേരളത്തിന് പുറമേ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അസം, ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ബംഗാളിന് 25000 കോടി രൂപ നല്‍കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു