ദേശീയം

ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില, മണ്ഡികള്‍ നവീകരിക്കും, കൂടുതല്‍ വായ്പ; കര്‍ഷകര്‍ക്കായി പ്രഖ്യാപനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനിടെ, കൃഷിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ്. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. താങ്ങുവില പരിഷ്‌കരണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവിലയായി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംഭരണം ശക്തമാക്കിയിട്ടുണ്ട്. ഇതുവഴി കര്‍ഷകരുടെ കൈകളിലേക്ക് കൂടുതല്‍ തുക കൈമാറുന്നുണ്ട്. 2013-14 സാമ്പത്തികവര്‍ഷം ഗോതമ്പ് കര്‍ഷകര്‍ക്ക് ഒന്നടങ്കം നല്‍കിയത് 33,874 കോടി രൂപയാണ്. എന്നാല്‍ 2019-20ല്‍ ഇത് 62,802 കോടിയായി ഉയര്‍ന്നു. നടപ്പുസാമ്പത്തികവര്‍ഷം ഇത് 75000 കോടിയായി വര്‍ധിച്ചതായി ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക വായ്പയായി 16.5 ലക്ഷം കോടി രൂപ നല്‍കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നെല്ലിന്റെ താങ്ങുവില ഈ വര്‍ഷം ഇരട്ടിയാക്കി. 1.5 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്തു. 1000 മണ്ഡികളെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിന് രൂപം നല്‍കിയ ഫണ്ട് വര്‍ധിപ്പിച്ചു. 40000 കോടി രൂപയായാണ് ഉയര്‍ത്തിയത്. എപിഎംസികളാണ് ഈ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 10000 കോടി രൂപ അനുവദിക്കും. എളുപ്പം കേടുപാടുകള്‍ സംഭവിക്കുന്ന 22 ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''