ദേശീയം

പ്രസാര്‍ ഭാരതി സിഇഒ,മുഹമ്മദ് സലിം,കാരവന്‍ മാഗസിന്‍,കിസാന്‍ ഏകതാ മോര്‍ച്ച; ട്വിറ്ററില്‍ 'കൂട്ട പിരിച്ചുവിടല്‍'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖരുടെ അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്ത് ട്വിറ്റര്‍. പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍, മാധ്യമ സ്ഥാപനമായ കാരവന്‍ മാഗസിന്‍, സിപിഎം നേതാവ് മുഹമ്മദ് സലിം, സാമൂഹ്യ പ്രവര്‍ത്തരകരായ ഹന്‍സ്‌രാജ് മീണ,എം ഡി ആസിഫ് ഖാന്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ ഏകത മോര്‍ച്ചയുടെ അക്കൗണ്ടും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 

നിയമപ്രകാരമുള്ള ആവശ്യത്തെത്തുടര്‍ന്നാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത് എന്നാണ് ട്വിറ്റര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

സിഇഒയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്ററിനോട് വിശദീകരണം ചോദിച്ചിട്ടുള്ളതായി പ്രസാര്‍ ഭാരതി അറിയിച്ചു. 

എന്തുകൊണ്ടാണ് ട്വിറ്റര്‍ ഇങ്ങനെയൊരു നീക്കത്തിലേക്ക് കടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി