ദേശീയം

എഫ്‌സിഐ അടച്ചുപൂട്ടാന്‍ ഗൂഢാലോചനയെന്ന് കര്‍ഷകര്‍; ആറിന് ദേശവ്യാപക റോഡ് ഉപരോധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെ രാജ്യവ്യാപക റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്ത് കര്‍ഷകര്‍. വരുന്ന ആറാം തീയതി ഉച്ചയ്ക്ക് 12മുതല്‍ മൂന്നുവരെ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷക സമര നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'കഴിഞ്ഞ വര്‍ഷം എംഎസ്പിയില്‍ സംഭരണത്തിനായി എഫ്സിഐക്ക് വായ്പ വഴി നീട്ടിയ ധനസഹായത്തിനുള്ള ബജറ്റ് വിഹിതം 1,36,600 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്‌സിഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് കര്‍ഷകര്‍ സംശയിക്കുന്നു'-യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ഇക്കൊല്ലത്തെ ബജറ്റിലുള്ളതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ അവകാശപ്പെട്ടിരുന്നു. താങ്ങുവില പരിഷ്‌കരണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവിലയായി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നതെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സംഭരണം ശക്തമാക്കിയിട്ടുണ്ട്. ഇതുവഴി കര്‍ഷകരുടെ കൈകളിലേക്ക് കൂടുതല്‍ തുക കൈമാറുന്നുണ്ട്. 2013-14 സാമ്പത്തികവര്‍ഷം ഗോതമ്പ് കര്‍ഷകര്‍ക്ക് ഒന്നടങ്കം നല്‍കിയത് 33,874 കോടി രൂപയാണ്. എന്നാല്‍ 2019-20ല്‍ ഇത് 62,802 കോടിയായി ഉയര്‍ന്നു. നടപ്പുസാമ്പത്തികവര്‍ഷം ഇത് 75000 കോടിയായി വര്‍ധിച്ചതായി ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക വായ്പയായി 16.5 ലക്ഷം കോടി രൂപ നല്‍കുകയാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

നെല്ലിന്റെ താങ്ങുവില ഈ വര്‍ഷം ഇരട്ടിയാക്കി. 1.5 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനം ചെയ്തു. 1000 മണ്ഡികളെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിന് രൂപം നല്‍കിയ ഫണ്ട് വര്‍ധിപ്പിച്ചു. 40000 കോടി രൂപയായാണ് ഉയര്‍ത്തിയത്. എപിഎംസികളാണ് ഈ തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 10000 കോടി രൂപ അനുവദിക്കും. എളുപ്പം കേടുപാടുകള്‍ സംഭവിക്കുന്ന 22 ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍