ദേശീയം

ബൈക്കില്‍ സഞ്ചരിച്ച എസ്‌ഐയെ ലോറിയിടിച്ച് കൊന്നു; കോണ്‍സ്റ്റബളിന് ഗുരുതര പരിക്ക്; പ്രതി ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തൂത്തുക്കുടിയില്‍ എസ്‌ഐയെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി. ബാലുവാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുലര്‍ച്ചെ കെര്‍ക്കെ ജങ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് കണ്ടാണ് എസ്.ഐ. ബാലുവും കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയും എത്തിയത്. തുടര്‍ന്ന് തര്‍ക്കം പരിഹരിച്ചശേഷം ഇരുവരും പട്രോളിങ്ങിന് പോകാനായി ഇരുചക്രവാഹനത്തിനടുത്തെത്തി. ഇതിനിടെ, നേരത്തെ ഹോട്ടലിലെ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിരുന്ന മുരുകവേല്‍ എന്നയാള്‍ മദ്യലഹരിയില്‍ പൊലീസുകാരോട് തട്ടിക്കയറി. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പൊലീസുകാര്‍ ഇരുചക്രവാഹനത്തില്‍ യാത്ര തുടര്‍ന്നു. ഇതിനുപിന്നാലെ് മുരുകവേല്‍ തന്റെ ലോറിയുമായി എത്തി പോലീസുകാരുടെ ഇരുചക്രവാഹനത്തിലിടിപ്പിക്കുകയായിരുന്നു. 

എസ്.ഐ. ബാലു തല്‍ക്ഷണം മരിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുരുകവേലിനെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. പത്ത് പ്രത്യേക സംഘങ്ങളെയാണ് പ്രതിയെ പിടികൂടാനായി നിയോഗിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ