ദേശീയം

മസാജ് ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; 34കാരനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: മസാജ് സേവനം നല്‍കുന്ന യുവതിയെ ലൈംഗിക രോഗമുള്ള 34കാരന്‍ പീഡിപ്പിച്ചതായി പരാതി. ദുബൈയിലാണ് സംഭവം. 22കാരിയുടെ പരാതിയില്‍ ദുബൈ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. ചൈനക്കാരന്‍ തന്റെ സ്വന്തം രാജ്യക്കാരിയായ യുവതിയെ മസാജ് സേവനത്തിനായി വിളിച്ചുവരുത്തി പീഡിപ്പിച്ചന്നൊണ് കേസ്. ചൈനീസ് യുവാവും സഹതാമസക്കാരും ചേര്‍ന്ന് വില്ലയില്‍ പാര്‍ട്ടി നടത്തിയെന്നും ഇയാള്‍ മദ്യപിച്ചിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു. മുറി വൃത്തിയാക്കാനും മസാജ് സേവനത്തിനുമായാണ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തിയത്. 

മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ യുവാവ് തന്നെ പീഡിപ്പിച്ചെന്നും സഹായത്തിനായി നിലവിളിച്ചെങ്കിലും പാര്‍ട്ടിയുടെ ബഹളം കാരണം തന്റെ ശബ്ദം ആരും കേട്ടില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. പൊലീസിനെ വിളിക്കാതിരിക്കാന്‍ തന്റെ മൊബൈല്‍ ഫോണും യുവാവ് തകര്‍ത്തെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

പിന്നീട് മുറിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വില്ലയിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന യുവാവിനെയാണ് കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പീഡനം ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും യുവാവ് കോടതിയില്‍ നിഷേധിച്ചു. തന്റെ കക്ഷിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടി യുവതി കെട്ടിച്ചമച്ച കഥയാണിതെന്നും ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും യുവാവിന്റെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. യുവാവിന് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രണ്ട് രോഗങ്ങളുള്ളതായി ഇയാളുടെ വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍