ദേശീയം

കര്‍ഷക സമരം; കങ്കണയുടെ ട്വീറ്റുകള്‍ നീക്കി, മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ട്വിറ്റര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ നീക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിറ്ററിന്റെ നടപടി.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന പങ്കുവെച്ച ട്വീറ്റ് ലോകശ്രദ്ധ നേടിയിരുന്നു. നമ്മള്‍ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് എന്നാണ് കര്‍ഷക സമരത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചു കൊണ്ട് റിഹാന കുറിച്ചത്. ഇതിന് രൂക്ഷഭാഷയിലാണ് കങ്കണ മറുപടി നല്‍കിയത്. 
'അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍.'- എന്നിങ്ങനെയായിരുന്നു കങ്കണയുടെ പ്രതികരണം. കര്‍ഷക സമരം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാവാന്‍ പ്രമുഖര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ കാരണമായി. അതിനിടെയാണ് കങ്കണയുടെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട രണ്ടു ട്വീറ്റുകള്‍ നീക്കിയത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിറ്ററിന്റെ നടപടി. റിഹാനയെ വിമര്‍ശിച്ചതാണ് നടപടിക്ക് പ്രേരണയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയെ വിമര്‍ശിച്ച് കൊണ്ടുള്ള ട്വീറ്റാണ് നീക്കം ചെയ്തതില്‍ മറ്റൊന്ന്. കര്‍ഷക സമരം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്നതാണ് രോഹിത് ശര്‍മ്മയുടെ ട്വീറ്റ്. കര്‍ഷകര്‍ രാജ്യത്ത് നിര്‍ണായക പങ്കാണ് വഹിക്കുന്നത് എന്ന് പരാമര്‍ശിച്ച് കൊണ്ടായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രതികരണം. ഇതിനെതിരെയും കങ്കണ രംഗത്തുവന്നിരുന്നു. ഈ ട്വീറ്റും ട്വിറ്റര്‍ നീക്കം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി