ദേശീയം

ഭാര്യയുടെ പേരില്‍ 1.20 കോടിയുടെ ഇന്‍ഷൂറന്‍സ് എടുത്തു; കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ കൊലപ്പെടുത്തി; കണ്ണുകള്‍ ദാനം ചെയ്തു; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീര്‍ത്ത് ഇന്‍ഷൂറന്‍സ്  തുക കൈവശപ്പെടുത്താന്‍ ശ്രമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്‍. ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലാണ് സംഭവം. ലളിത് തങ്ക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.

കൊലപാതകത്തില്‍ സംശയം തോന്നാതിരിക്കാന്‍ മരണശേഷം ഭാര്യയുടെ കണ്ണ് ദാനം ചെയ്യുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം പുറത്തറിഞ്ഞത്. 

അമ്പലത്തിലേക്കെന്ന് പറഞ്ഞാണ് ഡിസംബര്‍ 26ന് ഇയാള്‍ ഭാര്യയെ വീട്ടില്‍ നിന്ന് പുറത്തിറക്കിയ ശേഷം ലൊക്കേഷന്‍ മറ്റൊരു ഡ്രൈവര്‍ക്ക് കൈമാറി. എതിര്‍ദിശയില്‍ വാഹനം വരുന്നതറിഞ്ഞ ലളിത് ഭാര്യയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുകയും അതിവേഗത്തില്‍ വന്ന വാഹനം കാറില്‍ ഇടിക്കുകയുമായിരുന്നു. ഭാര്യ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. അതേ ദിവസം തന്നെ  ഭില്‍ഡി പോലീസ് സ്‌റ്റേഷനില്‍ അപകട മരണമെന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പോലീസ് പറയുന്നു.ഭാര്യ വാഹനാപകടത്തില്‍ മരിച്ചുവെന്നാണ് ഇയാള്‍ അന്ന് പൊലീസിനോട് പറഞ്ഞത്. മരണത്തില്‍ സംശയം തോന്നിയ യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. 

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതും കൊലപാതകത്തിന് കാരണമായതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ പേരിലുള്ള വലിയ ഇന്‍ഷൂറന്‍സ് തുക സ്വന്തമാക്കാനാണ് ഇയാള്‍ കൊലനടത്തിയത്. കൊലപാതകത്തിന് മുന്‍പ് ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നതായും പൊലീസ് കണ്ടെത്തി. 

എട്ടുമാസം മുന്‍പാണ് യുവതിയുടെ പേരില്‍ ഭര്‍ത്താവ് 1.20 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് എടുത്തത്. അവരുടെ പേരില്‍, 17 ലക്ഷം രൂപ വില വരുന്ന ഹ്യൂണ്ടായ് ക്രെട്ട കാര്‍ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരയുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ