ദേശീയം

ഉത്തരാഖണ്ഡ് ദുരന്തം: മരണം 19ആയി; കണ്ടെത്താനുള്ളത് 170പേരെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. 170പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഐടിബിപി, കര,വ്യോമ സേനകള്‍, എന്‍ഡിആര്‍എഫ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. 19 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ദുരന്ത മേഖലയില്‍ ഒറ്റപ്പെട്ടവര്‍ക്കായി വ്യോമസേന ഹെലികോപ്റ്ററുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്രസര്‍കക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങള്‍ ലബിക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.

അതേസമയം, തപോവന്‍ വൈദ്യുത പദ്ധതിയുടെ രണ്ടാം ടണലില്‍ 30 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ടണലില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഐടിബിപി അറിയിച്ചു. ഇവിടെ 300 സൈനികരാണ് രക്ഷാപ്രവര്‍ത്തനം നചടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത