ദേശീയം

പത്തുമാസത്തിനിടെ ഇതാദ്യം; ഒരു കോവിഡ് മരണം പോലും ഇല്ല; രാജ്യതലസ്ഥാനത്തിന് ആശ്വാസമായി ചൊവ്വാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പത്തുമാസത്തിനിടെ ആദ്യമായി രാജ്യതലസ്ഥാനത്ത് കോവിഡ് മരണമില്ലാത്ത ദിവസമായിരുന്നു ചൊവ്വാഴ്ച. 24 മണിക്കൂറിനുള്ളിൽ ഒറ്റ കോവിഡ്​ മരണം പോലും റിപ്പോർട്ട്​ ചെയ്യപ്പെടാത്ത ദിവസം. ഇന്ന് 100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 പേർ രോഗമുക്തി നേടി​.

ഡൽഹിയിൽ ഇതുവരെ 6,36,260 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 6,24,326 പേർ രോഗമുക്തരായിട്ടുണ്ട്​. ഇതുവരെ 10,882 പേരാണ്​ തലസ്ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

നിലവിൽ 1,052 പേർ ചികിത്സയിലാണ്​. ഇതിൽ 441 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്​. ഡൽഹിയിലെ കോവിഡ്​ മുക്തി നിരക്ക്​ 98.12 ആയി ഉയർന്നിട്ടുണ്ട്​. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്​. തലസ്ഥാന നഗരിയിൽ 950 സ്ഥലങ്ങൾ നിലവിൽ കണ്ടൈൻമെൻറ്​ സോണുകളാണ്​​.

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,410 കോവിഡ്​ പരിശോധനകളാണ്​ നടന്നത്​. ഇതിൽ 31,300 എണ്ണം ആർ.ടി.പി.സി.ആർ പരിശോധനയും 25,110 എണ്ണം ആൻറിജൻ പരിശോധനയുമാണ്​. ഇതുവരെ ആകെ 1,12,56,961 കോവിഡ്​ പരിശോധനകളാണ്​ ഡൽഹിയിൽ നടന്നത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ