ദേശീയം

'എല്ലാ അംഗങ്ങളും ഇന്ന് മുഴുവന്‍ സമയവും പാര്‍ലമെന്റില്‍ ഉണ്ടാകണം'; ബിജെപി എംപിമാര്‍ക്ക് വിപ്പ് ; ആകാംക്ഷ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപിയുടെ എല്ലാ എംപിമാരും ഇന്ന് പാര്‍ലമെന്റില്‍ എത്തിയിരിക്കണമെന്ന് നിര്‍ദേശം. ഇതിനായി ബിജെപി വിപ്പ് പുറപ്പെടുവിച്ചു. മൂന്ന് വരിയുള്ള വിപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എല്ലാ എം പിമാരും ബുധനാഴ്ച മുഴുവന്‍ സമയവും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ പ്രസ്താവന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭയിലെ വെബ്‌സൈറ്റില്‍ നടപടിക്രമങ്ങളില്‍ ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് വേണ്ടിയാണെന്നാണ് സൂചന. 

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് സര്‍ക്കാരോ, ബിജെപി നേതൃത്വമോ ഇതുവരെ യാതൊരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. വളരെ പ്രധാനപ്പെട്ട ചില നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യതയുള്ളതിനാല്‍ അംഗങ്ങള്‍ സഭയില്‍ ഉണ്ടാകണമെന്നാണ് എംപിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. 

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പല അംഗങ്ങളും സഭയിലെത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിപ്പു പുറപ്പെടുവിക്കുന്നത്. ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. എന്നാല്‍ കര്‍ഷക പ്രക്ഷോഭം ഉന്നയിച്ച് പാര്‍ലമെന്റില്‍ ഇരുസഭകളിലും ശക്തമായ പ്രതിഷേധമാണ് നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍