ദേശീയം

ചോദിക്കേണ്ടത് മുത്തച്ഛനോട്; ആരാണ് ഇന്ത്യയുടെ ഭൂമി ചൈനക്ക് നല്‍കിയതെന്ന്; രാഹുലിന് കേന്ദ്രമന്ത്രിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. ആരാണ് ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നല്‍കിയതെന്ന് അദ്ദേഹം തന്റെ മുത്തച്ഛനോട് (ജവഹര്‍ലാല്‍ നെഹ്രു) ചോദിക്കണം. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിക്കുമെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.

ആരാണ് ദേശസ്‌നേഹിയെന്നും ആര്‍ക്കാണ് ദേശസ്‌നേഹമില്ലാത്തതെന്നും പൊതുജനത്തിന് നന്നായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭൂപ്രദേശം പ്രധാനമന്ത്രി എന്തിന് ചൈനയ്ക്ക് വിട്ടുനല്‍കിയെന്ന് ചോദിച്ച രാഹുല്‍ ഇത് നൂറു ശതമാനവും ഭീരുത്വമാണെന്നും പറഞ്ഞു. 'പ്രധാനമന്ത്രി ഒരു ഭീരുവാണ്. ചൈനയ്ക്കെതിരേ നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതാണ് വസ്തുത. നമ്മുടെ സൈന്യത്തിന്റെ ത്യാഗത്തെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം  ചൈനയ്‌ക്കെതിരേ നിലകൊളളാന്‍ തയ്യാറാണ്. വ്യോമസേന തയ്യാറാണ്, നാവികസേന തയ്യാറാണ്. പക്ഷേ നമ്മുടെ പ്രധാനമന്ത്രി തയ്യാറല്ല.' രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം