ദേശീയം

മോദി വലിയ ഭീരു; ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുനല്‍കി;  ആരോപണവുമായി രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ ഭീരുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ഭുമി ചൈനയ്ക്ക് വിട്ടുനല്‍കി. ചൈനയുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ മോദിക്ക് പേടിയാണ്. ഈ വിഷയത്തില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുന്നില്ലെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും രാഹുല്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭാരതമാതാവിന്റെ ഒരു ഭാഗമാണ് മോദി ചൈനയ്ക്ക് നല്‍കിയത്. ഫിംഗര്‍ ഫോര്‍ ആണ് ഇന്ത്യയുടെ പോസ്റ്റ്. ഫിംഗര്‍ ത്രീ ആക്കിയതോടെ ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുനല്‍കിയെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവുമാണ് മോദി പാഴാക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു