ദേശീയം

മമതയ്ക്ക് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് രാജിവച്ചു; പ്രഖ്യാപനം രാജ്യസഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി രാജ്യസഭാ അംഗത്വം രാജിവച്ചു.  ബംഗാളിലെ അക്രമം അവസാനിപ്പിക്കുന്നതില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ മനംനൊന്താണ് രാജിയെന്ന്‌ അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് തൃണമൂലിലെ ഒരു പ്രമുഖ നേതാവ് കൂടി രാജിവച്ചത്. ബിജെപിയില്‍ ചേരുമോയെന്ന് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ബിജെപി നേതാക്കള്‍ ബംഗാളിലെ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. 

മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ റെയില്‍വെ, ആരോഗ്യ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബാരക്ക്പൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭിയിലെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ