ദേശീയം

'ആയുധം കയ്യിലുള്ളവര്‍ നിരായുധയായ പെണ്‍കുട്ടിയെ ഭയക്കുന്നു'; രാഹുല്‍ മുതല്‍ ഒന്‍പതുകാരി ലിസിപ്രിയ വരെ; ദിശയ്ക്ക് വേണ്ടി പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ ട്യൂന്‍ബര്‍ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍കിറ്റ് ഷെയര്‍ ചെയ്തന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ രംഗത്ത്. ദിശയെ വിട്ടയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. 'ആയുധം കയ്യിലുള്ളവര്‍ നിരായുധരായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നു. നിരായുധയായ പെണ്‍കുട്ടി ധൈര്യത്തിന്റെ കിരണങ്ങള്‍ എല്ലാവരിലും പരത്തുന്നു'പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

രാജ്യമല്ല, ഭരണകൂടമാണ് ഭയപ്പെടുന്നത് എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന് ഒരിക്കലും നിശബ്ദരാകാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ സ്വതന്ത്ര്യമുണ്ട്. സത്യം ഇപ്പോഴും സജീവമാണെന്ന് പറയുക' രാഹുല്‍ എഴുതി. 

ഇരുപത്തിയൊന്നുകാരിയായ ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കുറിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിപിഐഎംഎല്‍എ നേതാവ് കവിത കൃഷ്ണന്‍, മനുഷ്യാവകാശ പ്രവര്‍ത്തക ഷബ്‌ന ഹഷ്മി, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയോണ്‍മെന്റ് മേധാവി സുനിത നാരായണ്‍,ഒന്‍പത് വയസ്സുള്ള പരിസ്ഥിതി പ്രവര്‍ത്ത ലിസിപ്രിയ കങ്കുജം എന്നിവരും ദിശയുടെ മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ദിശയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് അന്‍പതിന് പുറത്ത് സാമൂഹ്യ-സാഹിത്യ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിറക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത