ദേശീയം

തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ് മുഖ്യമന്ത്രി ; വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : തെരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും 24 മണിക്കൂര്‍ കൂടി മുഖ്യമന്ത്രി നിരീക്ഷണത്തില്‍ തുടരുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അറിയിച്ചു. 

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണത്. വഡോദരയിലെ നിസാംപുര മേഖലയില്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അസ്വാഭാവികത തോന്നിയ സുരക്ഷാഭടന്മാര്‍ സമീപത്തെത്തിയപ്പോഴേക്കും വിജയ് രൂപാണി കുഴഞ്ഞു വീണു.

വേദിയില്‍ വെച്ചു തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വഡോദരയില്‍ നിന്നും ഹെലികോപ്റ്ററില്‍  അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണില്‍ ബന്ധപ്പെടുകയും, വിജയ് രൂപാണിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഈ മാസം 21 നാണ് വഡോദര അടക്കം ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര