ദേശീയം

തെരുവ് നായയുടെ വായില്‍ നവജാത ശിശു; രക്ഷകനായി ഓട്ടോറിക്ഷ ഡ്രൈവര്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നവജാത ശിശുവിനെ തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍. തെരുവു നായയുടെ വായില്‍ നിന്നാണ് 33കാരന്‍ പെണ്‍കുഞ്ഞിനെ രക്ഷിച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സര്‍ഫുദ്ദീന്‍ മന്‍സൂരിയാണ് കുട്ടിയെ രക്ഷിച്ചത്. കമ്പിളി പുതപ്പില്‍ നിന്ന് കുട്ടിയെ വലിച്ചിഴയ്ക്കാന്‍ നായ ശ്രമിക്കുന്നതാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഓട്ടോറിക്ഷ നിര്‍ത്തി, നായയുടെ വായില്‍ നിന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

മാതാപിതാക്കള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന കുട്ടിയെയാണ് രക്ഷിച്ചത്. യാത്രക്കിടെയാണ് കുട്ടിയെ ശ്രദ്ധയില്‍പ്പെട്ടതെന്ന് സര്‍ഫുദ്ദീന്‍ മന്‍സൂരി പറയുന്നു. കുട്ടിയെ നായയില്‍ നിന്ന് രക്ഷിച്ച് നോക്കുമ്പോള്‍ ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. കുട്ടി കരഞ്ഞതായും ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കളെ ചുറ്റിലും തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോയി കുട്ടിക്ക് പാല്‍ കൊടുത്തതായി സര്‍ഫുദ്ദീന്‍ മന്‍സൂരി പറയുന്നു.

ഇതിന് പിന്നാല പൊലീസിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില പരിശോധിക്കാനായി ആശുപത്രിയില്‍ കൊണ്ടുപോയതായും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു