ദേശീയം

നേരിട്ടെത്തി ആശ്വസിപ്പിച്ചു; 'കരുതല്‍ കരങ്ങള്‍'; ഇതാണ് മുഖ്യമന്ത്രി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍:  മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുമ്പോഴും പലപ്പോഴും അവര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വികാരാധീനരായ കുടുംബാംഗങ്ങള്‍ക്കൊപ്പം
ഏറെ നേരമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്.  വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. 

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചിരുന്നു. കുടുബത്തിന് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി പതിനായിരം രൂപയും നല്‍കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സീധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍