ദേശീയം

മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പൂനെയില്‍ നൈറ്റ് കര്‍ഫ്യു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും നിയന്ത്രണങ്ങളിലേക്ക്. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. 

ചില ജില്ലകളില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ എല്ല ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇതിന് പിന്നാലെ പൂനെയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി 11മുതല്‍ പുലര്‍ച്ചെ ാറുവരെ അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.  ഫെബ്രുവരി 28വരെ സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം