ദേശീയം

വ്യാഴാഴ്ച അഞ്ച് ലക്ഷത്തിലേറെ പേർ പശു ശാസ്ത്ര പരീക്ഷയ്ക്ക്; 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്‌സാമിനേഷൻ'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പശു ശാസ്ത്രത്തിൽ വ്യാഴാഴ്ച നടക്കുന്ന ഓൺലൈൻ പരീക്ഷയിൽ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കും. നിലവിൽ അഞ്ചു ലക്ഷത്തി പതിനായിരം പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ-പ്രസാർ എക്‌സാമിനേഷൻ’ എന്നായിരിക്കും പരീക്ഷയുടെ പേര്. 

തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താൽപര്യമുണ്ടാക്കുന്നതിനാണ് 'പശു ശാസ്ത്ര' (കൗ സയൻസ്) ത്തിൽ ഇത്തരമൊരു പരീക്ഷയെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധികൃതരുടെ വിശദീകരണം.

പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പരീക്ഷയിൽ പങ്കെടുക്കാം.  പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

പാൽ ഉൽപാദനത്തിന്ശേഷവും പശുക്കളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും,പശുക്കളുടെ ഇതുവരെ ഉപയോഗപ്പെടുത്താത്ത സാധ്യതകളും അവസരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിനും പരീക്ഷ അവസരമൊരുക്കുമെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ