ദേശീയം

അറസ്റ്റ് ചെയ്യാന്‍ വരുന്ന ഡല്‍ഹി പൊലീസിനെ ഗ്രാമം മുഴുവന്‍ വളയണം; ആഹ്വാനവുമായി കര്‍ഷക നേതാവ്

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: അറസ്റ്റ് ചെയ്യാനായി ഗ്രാമങ്ങളിലേക്ക് എത്തുന്ന ഡല്‍ഹി പൊലീസിനെ വളയണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏകത ഉഗ്രഹാന്‍) നേതാവ് ബല്‍ബീര്‍ സിങ് രജേവാള്‍. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് നല്‍കുന്നെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഡല്‍ഹി പൊലീസിനോട് പഞ്ചാബ് പൊലീസ് സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.'നിങ്ങളെ അറസ്റ്റ് ചെയ്യാനായി ഡല്‍ഹി പൊലീസ് എത്തുകയാണെങ്കില്‍ ഗ്രാമം മുഴുവന്‍ അവരെ വളയണം,അവരെ എതിര്‍ക്കണം'- രജേവാള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

പഞ്ചാബില്‍ സംഘടിപ്പിച്ച കിസാന്‍ മഞ്ച് ഏകത റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പഞ്ചാബില്‍ കൂറ്റന്‍ റാലിയാണ് ഞായറാഴ്ച നടന്നത്. കഴിഞ്ഞദിവസം, ബികെയു (ഏകത ഉഗ്രഹാന്‍) ഹരിയാന ഘടകം നേതാക്കളും സമാനമായ ആഹ്വാനം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ