ദേശീയം

'കാശ് ഉണ്ടാക്കണം', യുവതിയുടെ ചിതാഭസ്മം മോഷ്ടിക്കാന്‍ ശ്രമിച്ചു; നാട്ടുകാര്‍ കയ്യോടെ പിടികൂടി മര്‍ദ്ദിച്ചു, സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ യുവതിയുടെ ചിതാഭസ്മം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ . സ്വര്‍ണാഭരണങ്ങളോടെയാണ് സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ഉരുകിയ സ്വര്‍ണാഭരണങ്ങള്‍ ചിതയില്‍ തെരയുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

ഔറംഗബാദ് ഉസ്മാനാബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 22നാണ് യുവതി മരിച്ചത്. പ്രസവത്തിനിടെയാണ് മരണം സംഭവിച്ചത്. സ്വര്‍ണാഭരണങ്ങളോടെയാണ് യുവതിയുടെ അന്ത്യകര്‍മ്മം നടത്തിയത്. ഇത് മനസിലാക്കിയ മോഷ്ടാക്കള്‍ ഉരുകിയ സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരുടെ പിടിയിലായത്.

അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് വരുമാനം ഇല്ലാതായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട ഇവര്‍ ചിതാഭസ്മത്തില്‍ നിന്ന് ഉരുകിയ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ചിതയില്‍ തെരയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു. പിന്നാലെ പൊലീസിന് കൈമാറുകയായിരുന്നു. ചിതയില്‍ നിന്ന് കണ്ടെടുക്കുന്ന ഉരുകിയ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്