ദേശീയം

2100 രൂപയ്ക്ക് ലാപ്ടോപ്പും പ്രിന്ററും മൊബൈലും! കേന്ദ്ര സർക്കാർ പദ്ധതി? യാഥാർഥ്യം എന്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സ്കൂൾ വിദ്യാർത്ഥിനികൾക്ക് കേന്ദ്ര സർക്കാർ 2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിൻററും, മൊബൈലും നൽകുന്നു‌ എന്ന തരത്തിൽ വ്യാജ പ്രചാരണം. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇത്തരമൊരു വ്യാജ വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. 

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്ര സർക്കാർ ലാപ്ടോപ്പും, പ്രിൻററും, മൊബൈലും നൽകുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്എംഎസ് അയച്ച് ഇവ നേടാമെന്നാണ് സൈറ്റിൻറെ വാഗ്ദാനം. 

അപേക്ഷിക്കുന്നയാൾക്ക് 15 വയസിൽ കുറവായിരിക്കണം‌. കംപ്യൂട്ടറിൽ സാമാന്യ പരിജ്ഞാനം വേണം. തൊഴിൽ രഹിതരായ, ഉത്തരവാദിത്വമുള്ളവരായിരിക്കണം അപേക്ഷകരെന്നും വെബ്സൈറ്റ് നിർദേശിക്കുന്നു. ഡിജിറ്റൽ ഇന്ത്യയുമായി ചേർന്നാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു.

എന്നാൽ കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. ബേട്ടി ബച്ചാവേ ബേട്ടി പഠാവോയുടെ യഥാർത്ഥ സൈറ്റിൻറെ വിവരങ്ങളും പിഐബി വിശദമാക്കി. കേന്ദ്ര സർക്കാർ 2100 രൂപയ്ക്ക്  ലാപ്ടോപ്പും, പ്രിൻററും, മൊബൈലും നൽകുന്നുവെന്ന പ്രചാരണം വ്യാജമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി