ദേശീയം

അമ്മ മരിച്ച വിഷമത്തില്‍ ട്രാക്കില്‍ തുണിവിരിച്ച് കിടന്നു, പ്ലാറ്റ്‌ഫോമില്‍ കാഴ്ചക്കാരായി യാത്രക്കാര്‍; രക്ഷകനായ സുരക്ഷാ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. അമ്മ മരിച്ച വിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിനന്ദിച്ചു.

മുംബൈയിലെ വിരാര്‍ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് എടുത്തുചാടി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന തുണി ട്രാക്കില്‍ വിരിച്ചു. പിന്നാലെ തുണിയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയായിരുന്നു. ഈസമയത്ത് പ്ലാറ്റ്‌ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ മുതിര്‍ന്നില്ല. അതിനിടെ ഇത് കണ്ട് കടന്നുവന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് യുവാവിനെ രക്ഷിച്ചത്. 

ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വരുന്നതിന് തൊട്ടുമുന്‍പാണ് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. അമ്മയുടെ മരണത്തിലുള്ള വിഷമം കൊണ്ടാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പീയുഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു. യുവാവിനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച മന്ത്രി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത