ദേശീയം

കൂട്ടുകാരനെ ഒളിച്ചോടാന്‍ സഹായിച്ചു; യുവതിയുടെ അച്ഛനും കൂട്ടാളിയും ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് 22കാരനെ അടിച്ചുകൊന്നു 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ യുവതിക്കൊപ്പം ഒളിച്ചോടാന്‍ കൂട്ടുകാരനെ സഹായിച്ചതിന് 22കാരനെ അടിച്ചുകൊന്നു. 22 കാരനെ തട്ടിക്കൊണ്ടുപോയ ശേഷം ഇരുമ്പു വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഭാവ്‌നഗറിലാണ് സംഭവം. പ്രവീണ്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്. മഹിപത് കമാലിയയും മേരം കമാലിയയുമാണ് പ്രതികള്‍. ഥാപ്പയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പ്രകോപനത്തിന് കാരണം. മേരാം കമാലിയയുടെ മകളെ കൂട്ടുകാരന്‍ ജയ്ദീപിനൊപ്പം ഒളിച്ചോടാന്‍ സഹായിച്ചത് പ്രവീണ്‍ ഥാപ്പയാണ് എന്ന് സംശയിച്ചാണ് ഇരുവരും അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് സഹോദരിക്കൊപ്പം പ്രവീണ്‍ ഥാപ്പ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. കൃഷിയില്‍ ബന്ധുവായ മഥൂറിനെ സഹായിച്ചു വരുന്നതിനിടെയാണ് കൊലപാതകം നടന്നത്. 

സംഭവദിവസം കൃഷിയിടത്തില്‍ വന്ന് പ്രവീണ്‍ ഥാപ്പയെ കൂട്ടിക്കൊണ്ടുപോകാന്‍  പ്രതികള്‍ മഥൂറിനോട് ആവശ്യപ്പെട്ടു. സ്ഥലത്ത് എത്തിയ മഥൂറിനോട് പ്രവീണിനെ മര്‍ദ്ദിക്കാന്‍ പറഞ്ഞു. പ്രവീണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെങ്കില്‍ മര്‍ദ്ദിക്കാന്‍ ഭീഷണിപ്പെടുത്തി. ആദ്യം മയത്തില്‍ തല്ലി. കൂടുതല്‍ ശക്തിയോടെ തല്ലാന്‍ ഭീഷണിപ്പെടുത്തി. അതിനിടെ പ്രതികള്‍ വീഡിയോ ചിത്രീകരിച്ചതായി പൊലീസ് പറയുന്നു.  മര്‍ദ്ദനത്തിന് ശേഷം പ്രവീണ്‍ ഥാപ്പയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഥാപ്പയുടെ ശരീരത്തിലേറ്റ മര്‍ദ്ദനത്തിന്റെ പാടുകളെ കുറിച്ച് പൊലീസ് ആദ്യം ചോദിച്ചെങ്കിലും മഥൂര്‍ പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസിനെ സമീപിച്ച് നടന്ന സംഭവം വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന