ദേശീയം

ഐഎസ്ആർഒയുടെ ആമസോണിയ–1 വിക്ഷേപണ ദൗത്യം ഇന്ന്; ഭഗവത് ഗീതയും മോദി ചിത്രവും പേടകത്തിൽ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ഇന്ന്. രാവിലെ 10:24 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം (എസ്ഡിഎസ്സി) ഷാറിൽ നിന്നു ബ്രസീലിന്റെ ആമസോണിയ എന്ന ഉപഗ്രഹമാണു വിക്ഷേപിക്കുന്നത്. ഇതിനോടൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. ഭഗവത് ഗീതയുടെ ഇലക്‌ട്രോണിക് പതിപ്പും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും ഭ്രമണപഥത്തിലെത്തിക്കും.

ബ്രസീൽ തദ്ദേശിയമായി നിർമിച്ച ഒപ്റ്റിക്കൽ റിമോട്ട് സെൻസിങ് ഉപഗ്രഹമായ ആമസോണിയ–1 ആണ് ഐഎസ്ആർഒ പ്രഥമ വാണിജ്യ ദൗത്യത്തിൽ വിക്ഷേപിക്കുന്നത്. ആമസോൺ കാടുകളിലെ വനനശീകരണം കണ്ടുപിടിക്കലാണ് ഉപഗ്രത്തിന്റെ പ്രധാന ദൗത്യം. പിഎസ്എൽവിയാണ് ആമസോണിയയെ വഹിക്കുന്നത്. പിഎസ്എൽവിസിയുടെ അമ്പത്തിമൂന്നാമത്തെ ദൗത്യമാണെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയുടെ ബഹിരാകാശ സ്ഥാപകന്മാരിൽ ഒരാളായ പ്രൊഫ. സതീഷ് ധവാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുന്നത്. ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന്റെ ചെയർപേഴ്സൺ ഡോ ആർ ഉമാമഹേശ്വർ, ഡോ കെ ശിവൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്. വിക്ഷേപണത്തിനു മുന്നോടിയായിട്ടുള്ള കൗണ്ട്ഡൗൺ അവാസന മണിക്കൂറുകളിലേക്ക് കടന്നിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി